Celebrating 25 Blessed Years as a Parish
Silver Jubilee Year 2025
5:30 am, 7:00 am, 9:00 am
നീലീശ്വരത്തിന്‍റെ തിലകക്കുറിയായി നിലകൊള്ളുന്നത് കരേറ്റമാതാവിന്‍റെ ഇടവകദേവാലയമാണ്. കരേറ്റമാതാവിന്‍റെ നാമത്തിലുള്ള സി.എം.ഐ. ആശ്രമവും ദേവാലയവും ഏതാണ്ട് എഴുപത്തിയഞ്ചു വര്‍ഷമായി ഈ നാടിന്‍റെ ആത്മീയതയുടെ പ്രതീകമായി വിരാജിക്കുന്നു. അധ്വാനത്തിന്‍റേയും ബുദ്ധിമുട്ടിന്‍റേയും നാളുകള്‍ പിന്നിട്ട് ഭൗതീകസമൃദ്ധിയുടെ കാലത്താണ് ഇന്നിന്‍റെ തലമുറ ജീവിക്കുന്നത്. പുത്തന്‍തലമുറക്ക് മുന്‍തലമുറയുടെ ആത്മീയത കൈമോശം വരാതെ കരേറ്റമാതാവ് കാത്തുസംരക്ഷിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസദായകമായ കാര്യമാണ്. സ്വതന്ത്രഇടവകയായിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടവക രജതജൂബിലിയുടെ നിറവിലാണ്. മാതാവിന്‍റെ കരം പിടിച്ച് തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തി ആത്മീയ സ്വാതന്ത്രത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തില്‍ ഭാഗഭാക്കാകുവാന്‍ അമ്മേ കരേറ്റമാതാവേ, ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ എന്ന് നീലീശ്വരം ഇടവകാംഗങ്ങള്‍ ഒരേസ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ്. ഇവിടുത്തെ തിരുനാളുകളെല്ലാം ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രത്യക്ഷസാക്ഷ്യങ്ങളാണ്. ഗ്രാമം പട്ടണമായി വളര്‍ന്നുവരുന്നുണ്ടെങ്കിലും ഗ്രാമത്തിന്‍റെ നന്മ നഷ്ടപ്പെടാതെ മുന്നേറുവാന്‍ നമുക്കുപ്രാര്‍ത്ഥിക്കാം.

Rev. Fr. Issac Tharayil CMI
നീലീശ്വരം അസംപ്ഷൻ ആശ്രമ ദേവാലയത്തിന്റെ ഇടവക സമൂഹം 25-ാം ജൂബിലി നിറവിൽ ആയിരിക്കുന്ന ഈ വേളയിൽ, ഇടവകയുടെ ഔദ്യോഗിക വെബ്സൈറ്റ് പൊതുസമക്ഷം സമർപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ വെബ്സൈറ്റ് നമ്മുടെ ഇടവകയുടെ ചരിത്രവും, വളർച്ചയും, ഭാവിയും വിളിച്ചോതുന്ന ഒരു കണ്ണാടിയായിരിക്കും. ഇടവകാംഗങ്ങളെ ഒരുമിപ്പിക്കാനും, കൂട്ടായ്മയുടെ ആഴം വർദ്ധിപ്പിക്കാനും ഇത് സഹായകമാകട്ടെ. ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരാനും, നമ്മുടെ പ്രയത്നങ്ങൾ ദൈവ ജനത്തിന്റെ നന്മക്കു ഉപകരിപ്പിക്കാനും ഇത് നമുക്ക് അനുഗ്രഹമാകട്ടെ. 25 വർഷത്തെ ദൈവകൃപയ്ക്കും, കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞുകൊണ്ട്, കൂടുതൽ ഐക്യത്തോടും, സ്നേഹത്തോടും മുന്നോട്ട് പോകാൻ നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ കരേറ്റമാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
Rev. Fr. Edwin Vattakuzhiyil CMI
January
February
August 15
November
Assumption Monastery Church,
Neeleeswaram PO,
Ernakulam, Kerala
683 574
Vicar
Rev. Fr. Issac Tharayil CMI
Assistant Vicar
Rev. Fr. Edwin Vattakuzhiyil CMI
Trustee
Paul Poonely
Trustee
Roy Konuran
Vice Chairman
Joy Puthenkudy
Sacristan
Shaji Konukudy